ആശ്വാസകിരണം

ഒരു മുഴുവന്‍ സമയ പരിചാരകന്‍റെ സേവനം ആവശ്യമാവിധം കിടപ്പിലായ രോഗികളെയും മാനസിക  ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം പദ്ധതി. നിലവില്‍ 600 രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്. ആശ്വാസകിരണം ധനസഹായത്തിന് അര്‍ഹത യുളളവര്‍ക്ക് മറ്റ് പെന്‍ഷനുകള്‍ ലഭിക്കുന്നതിന് തടസ്സമില്ല. മെഡിക്കൽ  സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്. ആയതിനാൽ കൃത്യത ഉറപ്പുവരുത്തേണ്ടതാണ്. മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യക്തവും കൃത്യവും ആയിരിക്കേണ്ടതാണ്.

 

ഗുണഭോക്താക്കൾ

 1. ക്യാന്‍സര്‍, പക്ഷാഘാതം, മറ്റ് നാഡീരോഗങ്ങള്‍ എന്നിവ മൂലം ഒരു മുഴുവന്‍ സമയ പരിചാരകന്‍റെ സേവനം ആവശ്യമുള്ളവിധം കിടപ്പിലായ രോഗികള്‍ ശാരീരിക മാനസിക വൈകല്യമുളളവര്‍.

 2. പ്രായധിക്യം മൂലം കിടപ്പിലായവര്‍

 3. 100 ശതമാനം അന്ധത ബാധിച്ചവര്‍

 4. തീവ്രമാനസിക രോഗമുള്ളവര്‍

 5. ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി മുതലായ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍

 6. ക്യാന്‍സര്‍ രോഗികള്‍

 7. എൻഡോസൾഫാൻ ബാധിച്ചുപൂർണമായും ദുർബലപ്പെടുത്തിയിട്ടുള്ളവർ

 

മാനദണ്ഡങ്ങള്‍:

 1. കുടുംബ വാര്‍ഷിക വരുമാനം മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശത്ത് 22,375/--------- രൂപയും,  പഞ്ചായത്തുകളില്‍ 20,000/-------രൂപയും വരെ.

 2. മാനസികരോഗികള്‍, ഓട്ടിസം, സെറിബ്രല്‍പാള്‍സി, ബുദ്ധിമാന്ദ്യം ഇവ ബാധിച്ചവരെ പരിചരിക്കുന്നവര്‍ക്ക് ധനസഹായത്തിന് വരുമാന പരിധി ബാധകമല്ല.

 3. വിധവ, വാര്‍ദ്ധക്യ, കര്‍ഷകത്തൊഴിലാളി, മറ്റു ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്കും ആശ്വാസകിരണം ആനുകൂല്യം ലഭ്യമാകുന്നതാണ്.

 4. പരിചരണം നല്കുന്നയാൾ (Care giver) ശമ്പളം പറ്റുന്നവരോ, മറ്റ് സ്ഥിരവരുമാനം ലഭിക്കുന്നവരോ ആയിരിക്കരുത്.

 5. ക്ഷേമ പെൻഷൻ ആനുകൂല്യങ്ങൾ (വിധവാ പെൻഷൻ, വാർദ്ധക്യ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻതുടങ്ങിയവ) ലഭിക്കുന്നവർക്കും അവർ ചെയ്യുന്ന സേവനം(അവർ ശയ്യാവലംബരായ വ്യക്തികളെ പരിചരിക്കുന്നു എന്നത്) പരിഗണിച്ച് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. എന്നാൽ ഇത്തരം പെൻഷനുകൾ ഒന്നും ലഭിക്കാത്തവർക്ക് മുൻഗണന നൽകുന്നതാണ്.

 

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

 1. അപേക്ഷ പൂര്‍ണ്ണമായും പൂരിപ്പിച്ചിരിക്കണം. അപൂര്‍ണ്ണമായ അപേക്ഷകള്‍പരിഗണിക്കുന്നതല്ല.

 2. സര്‍ക്കാര്‍, വയോമിത്രം, എന്‍.ആര്‍.എച്ച്.എം. ഡോക്ടര്‍മാ൪ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്തിരിക്കണം.മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഓഫീസ് സീല്‍ പതിപ്പിച്ചിരിക്കണം, ഫോട്ടോയില്‍ മെഡിക്കല്‍ ഓഫീസര്‍ അറ്റസ്റ്റ്ചെയ്തിരിക്കണം.

 3. വരുമാനം തെളിയിക്കാന്‍ ബി.പി.എല്‍ റേഷ൯ കാര്‍ഡിന്‍റെ കോപ്പിയോ, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പേറേഷന്‍ സെക്രട്ടറിയില്‍ നിന്നുള്ള ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വില്ലേജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം. വരുമാന സര്‍ട്ടിഫിക്കറ്റില്‍ കിടപ്പ് രോഗിയുടെ വരുമാനമാണ് പരിഗണിക്കുക.

 4. അപേക്ഷകന്‍റെ ആധാര്‍ കാര്‍ഡിന്‍റെ കോപ്പി അല്ലെങ്കില്‍ ആധാര്‍ രജിസ്ട്രേഷന്‍ സ്ലിപ്പിന്‍റെ കോപ്പി ഉള്ളടക്കം ചെയ്തിരിക്കണം.

 5. അപേക്ഷകള്‍ ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും രസീത് വാങ്ങി സൂക്ഷിക്കേണ്ടതുമാണ്.

 6. എല്ലാ വര്‍ഷവും ജൂണ്‍മാസം ഓരോ ഐ.സി.ഡി.എസ്. ബ്ലോക്കിലേയും ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രകാരമുള്ള ലൈഫ്സര്‍ട്ടിഫിക്കറ്റ് ശിശുവികസന പദ്ധതി ആഫിസര്‍മാര്‍ കെ.എസ്.എസ്.എം. എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് നല്‍കേണ്ടതാണ്.

 7. എല്ലാമാസത്തെ അംഗന്‍വാടി വര്‍ക്കര്‍മാരുടെ പ്രോജക്ട് മീറ്റിംഗില്‍ ആശ്വാസകിരണം പദ്ധതി അവലോകനം ഉള്‍പ്പെടുത്തേണ്ടതും ഗുണഭോക്താക്കളില്‍ മരണപ്പെട്ടവരുടെ ലിസ്റ്റ് അംഗന്‍വാടി വർക്ക റിൽനിന്നും നിശ്ചിത മാതൃകയില്‍ ശേഖരിച്ച് 15–ാം തീയതിക്ക് മുമ്പ് ശിശുവികസന പദ്ധതി ഓഫീസര്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ്  ഡയറക്ടര്‍ക്ക് അയക്കേണ്ടതാണ്.

 8. പരിചാരകനോ, പരിചരിക്കപ്പെടുന്ന വ്യക്തിയോ മരണപ്പെട്ടാല്‍ വിവരം 15 ദിവസത്തിനുള്ളില്‍ ശിശുവികസന പദ്ധതി ഓഫീസറെ അറിയിക്കേണ്ടതാണ്.

 9. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കൈപ്പറ്റ് രസീതും അപേക്ഷകന്‍ സൂക്ഷിക്കേണ്ടതാണ്.

 10. പഴയ മാതൃകയിലുള്ള അപേക്ഷ ഫോറങ്ങളും അപേക്ഷകള്‍ പരിഗണിക്കുന്നില്ല.

 

അപേക്ഷിക്കേണ്ടവിധം

പൂരിപ്പിച്ച അപേക്ഷകള്‍ സമീപമുളള അംഗന്‍വാടികളിലോ ശിശുവികസന പദ്ധതി ഓഫീസിലോ നല്‍കാവുന്നതാണ്.

 

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

ആശയവിനിമയ വിലാസം

 

എക്സിക്യൂട്ടീവ് ഡയറക്ടര്‍,

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍,

രണ്ടാംനില, വയോജന പകല്‍ പരിപാലന കേന്ദ്രം,

പൂജപ്പുര, തിരുവനന്തപുരം -695012

PH- 0471-2341200, 2346016 (FAX)