ഹംഗര്‍ഫ്രീ സിറ്റി പദ്ധതി

ചില പ്രത്യേക സാഹചര്യങ്ങളില്‍ നഗരങ്ങളില്‍ എത്തിച്ചേരുകയും സ്വന്തമായി ഭക്ഷണത്തിന് വകയില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയാണിത്. കോഴിക്കോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്. കോഴിക്കോട് നഗരത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി, ബീച്ച് ഹാേസ്പിറ്റല്‍ എന്നി വിടങ്ങളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി  2500 - ഓളം പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കി വരുന്നു. കൊല്ലം നഗരത്തില്‍ വിക്ടോറിയ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി പ്രതിദിനം 1000 -ല്‍ പരം പേര്‍ക്കും മലപ്പുറം നഗരസഭയില്‍ ജില്ലാ ഹോമിയോ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കും കൂട്ടിരിപ്പു  കാര്‍ക്കും പുറമെ അക്ഷയപാത്രം കുന്നുമ്മല്‍, കോട്ടപ്പടി എന്നി വിടങ്ങളില്‍ വച്ചും പ്രതിദിനം 500 -ല്‍ പരം പേര്‍ക്ക് ഭക്ഷണം നല്‍കി വരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, എസ്.എ.റ്റി ആശുപത്രിയിലുമായി പ്രതിദിനം 2000-ല്‍ പരം പേര്‍ക്കും വിശപ്പു രഹിത നഗരം പദ്ധതിയിലൂടെ ഉച്ചഭക്ഷണം  നല്‍കി വരുന്നു.

 

കൂടുതൽ വിവരങ്ങൾക്ക് socialsecuritymission@gmail.com എന്ന ഈമെയിലിൽ ബന്ധപ്പെടാവുന്നതാണ്.