Transgender Cell Inaug.


Event image

24×7  ഹെല്പ് ലൈന്‍      

1800 425 2147

 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നേരെയുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ഇനിയും ഒരുപാട് മാറ്റങ്ങള്‍ അനിവാര്യമാണ്.പലതരത്തിലുള്ള മാനസിക, ശാരീരിക, ലൈംഗിക പീഡനത്തിന്  ഇത്തരം വ്യക്തികള്‍ ഇരയാകുന്നു എന്നത് തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. കുടുംബത്തില്‍ നിന്നോ,സമൂഹത്തില്‍ നിന്നോ, മറ്റു മേഖലകളില്‍ നിന്നോ ഇത്തരം പീഡനങ്ങള്‍ ഇവര്‍ നേരിടുന്നുണ്ട്.അതിന്  ശക്തമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്.  

 

  • സംസ്ഥാനത്ത് സാമൂഹ്യ നീതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ 24×7 ട്രാന്‍സ്ജെന്‍ഡര്‍  ഹെല്പ് ലൈന്‍ ആരംഭിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
  • കമ്മ്യൂണിറ്റി കൗൺസിലറിന്റെ സേവനം ഏതു സമയത്തും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന വ്യക്തിക്ക് ലഭിക്കുന്നതാണ്.
  • ലഭിക്കുന്ന പരാതികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുവാന്‍ വകുപ്പ് ശ്രദ്ധിക്കുന്നതായിരിക്കും.
  • പോലീസിന്റെ സേവനം അത്യാവശ്യമായിടത്ത്  എത്തിക്കുവാനും ഇതുവഴി സാധിക്കുന്നതാണ് .
  • ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍  കാര്യക്ഷമമായി ക്രോഡീകരിക്കാനും, വേണ്ടതരത്തില്‍ നിയമനടപടികള്‍ കൈക്കൊള്ളാനും സാധിക്കുന്നതാണ്.